പത്തുനാൾ പാട്ട്…
അത്തപൂക്കളമിട്ടോ അത്തച്ചമയം കണ്ടോ
ഒന്നാം ഓണനാള് അത്തം നാള്
പൂക്കള വട്ടത്തിൽ ഒരു വട്ടം കൂട്ടിയോ
രണ്ടാം ഓണനാള് ചിത്തിര നാള്
പൂവട്ടം കൂട്ടിയോ പാവാട വാങ്ങിയോ
മൂന്നാം ഓണനാള് ചോതി നാള്
മാങ്ങ നുറുക്കിയോ ഭരണി നിറച്ചുവോ
നാലാം ഓണനാള് വിശാഖ നാള്
പമ്പാറിൽ പോയോടീ ചുണ്ടനെ കണ്ടോടീ
അഞ്ചാം ഓണനാള് അനിഴ നാള്
ഓപ്പോള് വന്നോടീ അമ്മാത്ത് പോയോടീ
ആറാം ഓണനാള് കേട്ട നാള്
മാവില പപ്പടോം കോണ്ടാട്ടൂം കാച്ചിയോ
ഏഴാം ഓണനാള് മൂല നാള്
മാധോരണിയിചോ മിന്നുംവളയിട്ടോ
എട്ടാം ഓണനാള് പൂരാട നാള്
കാഴ്ച കുലവച്ചോ കാർന്നോരെ കുമ്പിട്ടോ
ഒമ്പതാം ഓണനാള് ഉത്രാട നാള്
പൂക്കളവട്ടവും സദ്യവട്ടങ്ങളും
തനിക്കൊത്ത വണ്ണത്തിൽ കൂട്ടിയോടീ
പത്താം ഓണനാള് തിരുവോണ നാള്
അന്നതിനൽപ്പവും മുട്ടതു കൂടാതെ
എങ്ങളെ കാക്കുന്ന തമ്പുരാനേ
നാൾ ഇരുപത്തേഴതും മാസം മുന്നാലതും
കാത്തു ഞാൻ പൊന്നപ്പ ഓണത്തപ്പാ
പാതാള രാജ്യം പോൽ പൂക്കളമുറ്റത്തും
വാണരുളീടുവാൻ കൈതൊഴുന്നേൻ

Advertisements