ഉണ്ണുണ്ണീ
ഉണ്ണിക്കുണ്ണാൻ ഉണ്ണി ഇല
നാക്കില നല്ലൊരു കുഞ്ഞൻഇല
ഞാലി പൂവൻ നാമ്പിൻ ഇല
പഴംനുറുക്കും ശർക്കരവട്ടും
കിട്ടിയപാടെ കറുമുറുഗുo
ഇഞ്ചി വിളമ്പി മാങ്ങ വിളമ്പി
കൂട്ടിനു മധുര കൂട്ടുകറി
ഇളവൻ കറിയും അവര തോരനും
നന്മണി ചോറിൽ സാമ്പാറും
ചൂടേറും അടപ്രഥമൻ അതിൻ പുക
ചാരെ വീടുകൾ പൂകുന്നു
അച്ഛനും ഉണ്ടു അമ്മയും ഉണ്ടു
കൂടെ ഇരുന്നൊരു കൂട്ടരും ഉണ്ടു
എന്തേ ഉണ്ണീ ഉണ്ണാത്തൂ
കുന്നും മലയും ചാടാൻ
ശർക്കര എള്ളും പഴവും പോരല്ലോ !

Advertisements